Saturday, September 19, 2026

ഡി കെ ശിവകുമാറിന്റെ ആരോപണം ! തളിപ്പറമ്പ് കേന്ദ്രീകരിച്ച് മൃഗബലി നടന്നിട്ടില്ലെന്ന് കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്

തന്നെയും കര്‍ണാടക സര്‍ക്കാരിനെയും താഴെയിറക്കാന്‍ കര്‍ണാടകത്തില്‍ നിന്നുള്ള ചിലര്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ ആരോപണം നിഷേധിച്ച് കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ട്.
ഡികെ ശിവകുമാർ പറഞ്ഞതുപോലെ മൃ​ഗബലി നടന്നതിന് തെളിവില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് റിപ്പോർട്ട് നൽകി. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്.

അതേ സമയം, കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം. മൃ​ഗബലി നടന്നെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന വെളിപ്പെടുത്തലുമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും രം​ഗത്തെത്തി. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോർഡ് അംഗം ടിടി മാധവൻ പറഞ്ഞു.

ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതികരണം.

Related Articles

Latest Articles