Sunday, May 5, 2024
spot_img

തമിഴ്‌നാട്ടിലെ നരേന്ദ്രമോദി പ്രീതിയിൽ ഭയന്ന് DMK ! ഇപ്പോൾ കാണുന്നത് അതിന്റെ പ്രതിഫലനം !

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ, ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ.

നുസ്രത്ത് ജഹാൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയാണ് നമ്മൾ ഇപ്പോൾ കണ്ടത്. രാമായണത്തെ നിരാകരിച്ചുകൊണ്ടും വാത്മീകിയേയും വ്യാസനേയും നിരാകരിച്ചുകൊണ്ടും വേദോപനിഷത്തുകളെ നിരാകരിച്ചു കൊണ്ടും മറ്റൊരു സംസ്‌കാരം ഭാരതത്തിൽ സൃഷ്ടിച്ചെടുക്കാൻ സാധ്യമല്ല.
ഭാരതത്തിന്റെ സംസ്‌കാരം എന്നത് ഹൈന്ദവ സംസ്‌കാരമാണെന്ന് നുസ്രത്ത് ജഹാൻ വ്യക്തമാക്കി. അതേസമയം, സനാതന ധര്‍മത്തെ എതിര്‍ക്കാനാവില്ലെന്നും, ഡെങ്കിയെയും മലേറിയയെയും കൊവിഡിനെയും പോലെ ഇല്ലാതാക്കണമെന്നുമാണ് ചെന്നൈയില്‍ സംഘടിപ്പിച്ച സനാതന ധര്‍മ നിരോധന കോണ്‍ഫറന്‍സില്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. എന്നാൽ, നിരീശ്വരവാദവും, കമ്മ്യൂണിസവും ഒക്കെ പ്രസംഗിച്ചു നടക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്താണ് എന്ന് അവരിലൂടെ തന്നെ തുറന്നു കാട്ടപ്പെടുകയാണ്. ഹിന്ദു വിശ്വാസങ്ങളെയും, ആചാരങ്ങളെയും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഇവരുടെ ലക്ഷ്യം നടക്കുന്നില്ല. അത് മാത്രമല്ല അടുത്ത കാലത്തായി ഹിന്ദു വിശ്വാസികൾ അവരുടെ വിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് എതിരെ ചെറിയ രീതിയിൽ എങ്കിലും പ്രതിരോധിക്കാനും തുടങ്ങിയിട്ടുണ്ട്. എന്തായാലും, ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവ ഇപ്പോഴും കാട്ടുതീ പോലെ ആളിപടരുകയാണ്. എന്തായാലും ഈ വിവാദം ഡി.എം.കെയുടെ പതനത്തിലേക്ക് വഴിവയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

Related Articles

Latest Articles