Friday, October 16, 2026

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

തൃശ്ശൂർ: വാഹനാപാകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്. തൃശ്ശൂർ- പൊന്നാന്നി ദേശീയപാത 66ന് സമീപത്താണ് അപകടമുണ്ടായത്. നടൻ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജോയ് മാത്യു ഉൾപ്പെടെയുളള രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം അർദ്ധ രാത്രി കോഴിക്കോട് നിന്ന് ഏറണാകുളത്തേയ്‌ക്ക് പോകുന്ന വഴിയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ജോയ് മാത്യുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Latest Articles