Monday, April 29, 2024
spot_img

നിങ്ങൾ മരണപ്പെട്ടവരെ സ്വപ്നം കാണാറുണ്ടോ? സ്വപ്നത്തില്‍ വരുന്ന മരണപ്പെട്ടവരുടെ ആത്മാവ് എന്താണ് നിങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്നത് ,അറിയേണ്ടതെല്ലാം

പലരും മരണപ്പെട്ടവരുടെ ആത്മാവ് സ്വപ്‌നത്തില്‍ കണ്ടിട്ടുണ്ടാവും. അടുത്ത ബന്ധുക്കളും അറിയാവുന്നവരും ഒക്കെ ഇങ്ങനെ നിങ്ങളുടെ സ്വപ്നത്തിലും വന്നിട്ടുണ്ടാകാം. എന്തുകൊണ്ടാണ് മരണപ്പെട്ടവര്‍ നമ്മുടെ സ്വപ്നങ്ങളില്‍ നമ്മെ സന്ദര്‍ശിക്കുന്നത്? എന്താണ് അവര്‍ നമ്മളെ അറിയിക്കാന്‍ ശ്രമിക്കുന്നത്?. മരണപ്പെട്ടവരെ കാണുന്ന സ്വപ്നങ്ങളില്‍ 70 ശതമാനവും യഥാര്‍ത്ഥവും ആത്മീയവുമാണെന്ന് ചില ആത്മീയപരമായ ഗവേഷണങ്ങളില്‍ പ്രസ്താവിക്കുന്നത്. അന്തരിച്ച ആളുകള്‍ സന്ദര്‍ശിക്കാനായിട്ടാണ് സ്വപ്‌നങ്ങളില്‍ എത്തുന്നത്. ബാക്കി, 30% മാനസികമായിരിക്കാം. കാരണം നിങ്ങള്‍ അവരെ നഷ്ടപ്പെട്ടുവെന്ന് കരുതി, അവരുടെ ചിന്തകളില്‍ മുഴുക്കി ഇരിക്കുമ്പോള്‍, അവരെ നിങ്ങളെ സ്വപ്നങ്ങളില്‍ ദര്‍ശിക്കുന്നു.

സാധാരണയായി രണ്ട് കാരണങ്ങളാല്‍ മരണപ്പെട്ടവര്‍ സ്വപ്നങ്ങളില്‍ നമ്മളെ സന്ദര്‍ശിക്കാറുണ്ട്. ഒന്ന് നമ്മളോട് പ്രതികാരം ചെയ്യുക, അല്ലെങ്കില്‍ ബുദ്ധിമുട്ടിക്കുക. മറ്റൊന്ന് അവരുടെ മരണാനന്തര ജീവിതത്തിലെ സൗഖ്യത്തിനായി നിങ്ങളോട് സഹായം ചോദിക്കുക. രാത്രിയില്‍, ഉറക്കത്തില്‍ നമ്മള്‍ക്ക് സാധാരണയായി നമ്മുടെ ഇന്ദ്രിയങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുന്നു. ആ സമയത്ത് നിങ്ങള്‍ അഗാധമായ ശാന്തതയിലായിരിക്കും. ഒരുതരത്തിലുള്ള ധ്യാനാവസ്ഥ എന്ന് പറയാം.
അതിനാല്‍ ഈ സമയത്ത് മരിച്ചവരുടെ ആത്മാക്കള്‍ക്ക് സ്വപ്‌നത്തിലൂടെ നമ്മളെ സമീപിക്കാന്‍ സാധിക്കുന്നു. മരണപ്പെട്ടവരെ സ്വപ്‌നത്തില്‍ മൂന്ന് തവണ ദര്‍ശിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം അവര്‍ നിങ്ങളോട് എന്തോ പറയാന്‍ ശ്രമിക്കുകയോ നിങ്ങളില്‍ നിന്ന് സഹായം ചോദിക്കുകയാണെന്നാണ്. സ്വാഭാവിക കാരണങ്ങളാല്‍ മരണമടഞ്ഞവരെ അപേക്ഷിച്ച് അകാലത്തില്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ഒക്കെ ചെയ്യപ്പെട്ടവരുടെ ആത്മാക്കളാണ് ഇങ്ങനെ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്.

രോഗമോ സ്വഭാവിക കാരണങ്ങളാലുള്ള സാധാരണ മരണങ്ങള്‍ സംഭവിച്ചവരില്‍ നിന്ന് വ്യത്യസ്തമായി, അകാലമോ അക്രമാസക്തമോ ആയ മരണങ്ങള്‍ സംഭവിച്ച ആളുകള്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ സ്വപ്‌നങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ സാധിക്കുന്നു. ചിലപ്പോള്‍, അവര്‍ നിങ്ങളുടെ മരിച്ചുപോയ പൂര്‍വ്വികരായിരിക്കാം. ഏതാനും മിനിറ്റുകളോ സെക്കന്‍ഡുകളോ മാത്രമായിരിക്കാം ഇവര്‍ കടന്നുവരുന്നത്. നിങ്ങളും ഈ ആത്മാക്കളും പരസ്പരം ഓര്‍ക്കുന്നത് സംഭവിക്കുമ്പോള്‍ സ്വപ്നങ്ങളില്‍ അവര്‍ കടന്നുപോകും.
ഒരു പക്ഷേ, പൂര്‍ത്തീകരിക്കാതെ ആ ആത്മാക്കള്‍ വിട്ടുപോയ ആഗ്രഹങ്ങളോ കാര്യങ്ങളോ മറ്റോ അവര്‍ക്ക് നിറവേറ്റേണ്ടതുണ്ട്. ആ കാര്യങ്ങള്‍ നിങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്താണ് ഇത്തരം സ്വപ്‌നങ്ങളുടെ സൂചചനകള്‍ എന്നത് മനസ്സിലാക്കാം – മരിച്ചുപോയ ഒരു സുഹൃത്തിനെ സ്വപ്നം കാണുന്നത് മോശം വാര്‍ത്തയെ സൂചിപ്പിക്കുന്നു. മരിച്ചുപോയ മാതാപിതാക്കളെ സ്വപ്‌നം കണ്ടാല്‍ നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും സമാധാനവും സൂചിപ്പിക്കുന്നു.

ഈ സ്വപ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍

ഗോ സേവ നടത്തുക.
മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുക.
കുടുംബാംഗങ്ങളുമായി കലഹിക്കരുത്
കുടുംബത്തില്‍ ഗായത്രി പൂജയും മറ്റ് തരത്തിലുള്ള സാത്വിക പൂജകളും ചെയ്യുക.
നാരായണ ബലിയും ശ്രാദ്ധവും അന്തരിച്ച പൂര്‍വ്വികര്‍ക്കായി നടത്താം.

Related Articles

Latest Articles