Saturday, May 18, 2024
spot_img

ബീറ്റ്റൂട്ട് കഴിക്കാറുണ്ടോ? ധാതുക്കളുടെ മികച്ച കലവറയാണ്, ഗർഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക് ആസിഡ് ലഭിക്കാൻ ഉത്തമം

ബീറ്റ്റൂട്ട് അയണിന്റെ മികച്ച കലവറയാണ്. അതിനാല്‍, അയണ്‍ ഹീമോഗ്ലോബിന്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് വിളര്‍ച്ചയുണ്ടാകുന്നത് തടയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക് ആസിഡ് വളരെ അത്യാവശ്യമാണ്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ്നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്ക്ക് കൂടിയേ തീരൂ.
ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും. ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ദോഷകരമായ കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.

ബീറ്റ്റൂട്ടിന് കടുംചുവപ്പ് നിറം നല്‍കുന്നത് ബീറ്റാസയാനിന്‍ ആണ്. ഇത് മികച്ച ഒരു ആന്റിഓക്സിഡന്റ് കൂടിയാണ്. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ ഓക്സീകരണം കുറയ്ക്കുകയും അവ രക്തക്കുഴലുകളില്‍ അടിയുന്നത് തടയുകയും ചെയ്യും. ഇത് ഹൃദായാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്ക്കുന്നു.
ബീറ്റ്റൂട്ടില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കാത്സ്യം കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ സിലിക്ക ആവശ്യമാണ്. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നത് കാത്സ്യമാണ്. ചര്‍മ്മ പ്രശ്‌നങ്ങള്‍, ഡാര്‍ക് സ്‌പോര്‍ട്‌സ് എന്നിവ അകറ്റാന്‍ ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് തിളങ്ങുന്ന ചര്‍മ്മം നല്‍കുന്നു.

പ്രമേഹ രോഗികള്‍ക്ക് മധുരത്തോട് ആസക്തി തോന്നുന്നത് സാധാരണയാണ്. ഒരു കഷണം ബീറ്റ്റൂട്ട് കഴിച്ച് ഈ ആസക്തി ശമിപ്പിക്കാവുന്നതാണ്. ബീറ്റ്റൂട്ടില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ കൊഴുപ്പ് തീരെയില്ല. ബീറ്റ്റൂട്ടില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് സ്റ്റാമിന വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു കഷണം ബീറ്റ്റൂട്ട് കഴിച്ചാല്‍ അത് നിങ്ങള്‍ക്ക് നവോന്മേഷം നല്‍കും. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്ന് പഠനം പറയുന്നു.

Related Articles

Latest Articles