Saturday, September 19, 2026

ആർത്തവ സമയത്ത് നിങ്ങൾക്ക് വയർ വീർക്കുന്ന പ്രശ്നം ഉണ്ടോ?എങ്കിൽ ഇത് അറിഞ്ഞിരിക്കണം

എല്ലാ മാസവും സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ആർത്തവ ​ദിവസങ്ങളിലെ ബുദ്ധിമുട്ടുകൾ. ആർത്തവ സമയത്ത് എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് അടിവയറ്റിലെ വേദന.ആർത്തവ കാലത്ത് മരുന്നുകൾ കഴിക്കാൻ പാടില്ല. ആർത്തവ കാലത്ത് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വയ‍ർ വീർക്കൽ. ഇത് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർ​ഗങ്ങൾ അറിയാം.

​ജീരക ചായ

ആർത്തവ സമയത്ത് ഉണ്ടാകുന്ന വയർ വേദന, വയർ ഇളക്കം എന്നീ പ്രശ്നങ്ങൾക്ക് മികച്ചതാണ് ജീരക ചായ. വയറിലെ പേശികൾക്ക് വിശ്രമമേകുന്നതിലൂടെയും പിത്തരസം ഒഴുക്കുന്നതിലൂടെയും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ജീരക ചായ കുടിക്കുന്നതിലൂടെ വായുകോപം, വയർ വീക്കം എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ദഹനവ്യവസ്ഥയെ മികച്ച രീതിയിൽ നിലനിർത്താനും ഇതിലൂടെ കഴിയുന്നു.

വെള്ളരിക്ക

കുക്കുമ്പർ വെള്ളം തയ്യാറാക്കാൻ, ഒരു പാത്രത്തിൽ 5 മുതൽ 6 ഗ്ലാസ് വരെ വെള്ളം എടുത്ത ശേഷം വെള്ളരിക്ക കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. വെള്ളരിക്കാ കഷ്ണങ്ങൾ വെള്ളത്തിൽ ചേർക്കുക. നല്ല രുചിയും പുതുമയും ലഭിക്കാൻ കുറച്ച് പുതിനയില ചേർക്കുക. ഇത് ഒരു രാത്രി വയ്ക്കുകയോ അല്ലെങ്കിൽ കുറച്ച് മണിക്കൂർ കുതിരാൻ വയ്ക്കുകയോ ചെയ്ത ശേഷം ദിവസം മുഴുവൻ ഈ വെള്ളം കുടിക്കുക. ഇത് വയറുവേദന കുറയ്ക്കുക മാത്രമല്ല നിങ്ങളെ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യുന്നു.

പെരുംജീരകം വെള്ളം

പൊതുവെ കറികൾക്ക് രുചി കൂട്ടാൻ ഉപയോ​ഗിക്കുന്നതാണ് പെരുംജീരകം. സാധാരണയായി ഭക്ഷണത്തിന് ശേഷം പെരുജീരകം അല്ലെങ്കിൽ ജീരകം കഴിക്കുന്ന ഒരു പതിവ പലർക്കുമുണ്ട്. ​ദഹന പ്രക്രിയ വേ​ഗത്തിലാക്കാൻ ഇത് വളരെയധികം സഹായിക്കും. ഒരു ടീസ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് വെള്ളം തണുത്തതിന് ശേഷം കുടിക്കുക. പെരുംജീരകത്തിലെ പ്രധാന സംയുക്തങ്ങളിലൊന്നാണ് അനെത്തോൾ, പ്രകൃതിദത്ത ആന്റിസ്പാസ്മോഡിക്, ആൻറി-ഇൻഫ്ലമേറ്ററി ഏജന്റാണിത്. ദഹനനാളത്തിലെ പേശികളെ വിശ്രമിക്കാൻ അനെത്തോൾ സഹായിക്കുന്നു, ഇത് മലബന്ധവും വീക്കവും കുറയ്ക്കാൻ സഹായിക്കും.

Related Articles

Latest Articles