Tuesday, May 14, 2024
spot_img

തമിഴ്നാട്ടിൽനിന്നുള്ള താരങ്ങൾക്ക് വേണ്ടത്ര അവസരമില്ല! ചെന്നൈ സൂപ്പർ കിങ്സിനെ വിലക്കണം: ആവശ്യവുമായി തമിഴ്നാട് എംഎല്‍എ

ചെന്നൈ : ഐപിഎല്ലിൽനിന്നു ചെന്നൈ സൂപ്പർ കിങ്സിനെ വിലക്കണമെന്ന ആവശ്യവുമായി തമിഴ്നാട് എംഎൽഎ എസ്.പി. വെങ്കടേശ്വരൻ രംഗത്ത്. തമിഴ്നാട്ടിൽനിന്നുള്ള താരങ്ങൾക്ക് ചെന്നൈ ആവശ്യത്തിന് അവസരങ്ങൾ നൽകാത്തതാണ് ധർമപുരി എംഎൽഎയായ വെങ്കടേശ്വരനെ ചൊടിപ്പിച്ചിരിക്കുന്നത്. പാട്ടാളി മക്കൾ കക്ഷിയുടെ നിയമസഭാംഗമാണ് വെങ്കടേശ്വരൻ.

‘‘തമിഴ്നാട് ടീം എന്ന നിലയിലാണ് ചെന്നൈ സൂപ്പർ കിങ്സ് ബ്രാൻഡ് ചെയ്യുന്നത്. എന്നാൽ സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങൾക്കു ടീമിൽ ഇടം കിട്ടുന്നില്ല. തമിഴ്നാട് ടീമെന്നു പരസ്യം കൊടുത്തു ലാഭം ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നത്. കഴിവുള്ള താരങ്ങള്‍ തമിഴ്നാട്ടിലുണ്ട്. അവർക്ക് ചെന്നൈ അവസരം നൽകുന്നില്ല. നിരവധി പേരാണ് ഇക്കാര്യത്തിൽ എന്നോട് പരാതി പറയുന്നത്.’’– തമിഴ്നാട് എംഎൽഎ മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക

Related Articles

Latest Articles