Monday, May 13, 2024
spot_img

പൂജാമുറിയില്‍ നിങ്ങൾ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ടോ ?എങ്കിൽ ഇത് കൂടെ അറിഞ്ഞിരിക്കണം

എല്ലാ വീടുകളിലും കണ്ട് വരുന്ന പ്രധാനപ്പെട്ട മുറിയാണ് പൂജാമുറി. പൂജാമുറി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. പൂജാമുറി വടക്കു കിഴക്കു മൂലയിലായി പണിയുന്നതാണ് നല്ലത്. ഇത് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്‍ശനമായിരിയ്ക്കണം. തടിയില്‍, പ്രത്യേകിച്ച് ചന്ദനത്തിലോ തേക്കിലോ പൂജാമുറി പണിയുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന്റെ മുകള്‍ഭാഗം കോണ്‍ ആകൃതിയിലായിരിയ്ക്കണം. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ പടിഞ്ഞാറു ദിശയിലോ തെക്കു ദിശയിലോ വയ്ക്കുക.

ഗണപതി, ദുര്‍ഗ, കുബേരന്‍, ഭൈരവന്‍ തുടങ്ങിയ വിഗ്രഹങ്ങള്‍ വടക്കു ദിശയില്‍ വയ്ക്കണം. ഇത് തെക്കു ദിശയിലേയ്ക്ക് അഭിമുഖമാകണം. ശിവലിംഗം പൂജാമുറിയില്‍ വയ്ക്കുന്നതിനേക്കാള്‍ വിഗ്രഹമായി വയ്ക്കുന്നതാണ് നല്ലത്. ഇത് വടക്കു ദിക്കിലാണ് വയ്ക്കേണ്ടത്. ഹനുമാന്‍ വിഗ്രഹം തെക്കു കിഴക്കു ദിശയിലേയ്ക്ക് അഭിമുഖമായി വരരുത്. ഇത് തീയിന്റെ ദിശയായാണ് അറിയപ്പെടുന്നത്. വടക്കു കിഴക്കാണ് വിഗ്രഹങ്ങള്‍ വയ്ക്കാന്‍ ഏറ്റവും ഉത്തമം.

Related Articles

Latest Articles