Wednesday, May 15, 2024
spot_img

കുത്ത് ഇന്ത്യ മുന്നണി ഇതൊക്കെ കാണുന്നുണ്ടോ? മോദി ഹിന്ദുക്കൾക്ക് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത്

കോളനിവത്കരണത്തിന്റെയും കുടുംബവാഴ്ചയുടെയും കെട്ടുപാടുകളിൽ അസ്തിത്വം നഷ്ടമായ, സ്വപ്നങ്ങൾ പോലും അന്യമായ ശതകോടികൾക്ക് പ്രതീക്ഷയുടെ കിരണമായി ഉയർന്നു വന്ന ശക്തനും കർമ്മധീരനും വികസന കുതുകിയും സർവ്വോപരി ദേശസ്നേഹിയുമായ രാഷ്‌ട്രീയ നേതാവാണ് നരേന്ദ്ര മോദി. വികസനത്തിന് വേണ്ടി നിലകൊള്ളുമ്പോഴും ദരിദ്രരുടെ ജീവിതങ്ങളിൽ ഗുണപരമായ മാറ്റം കൊണ്ടു വരാൻ അശ്രാന്ത പരിശ്രമം നടത്തുകയും തന്റെ നയങ്ങൾ ഫലപ്രദമായി വിജയത്തിലെത്തിക്കാൻ ഔത്സുക്യം കാട്ടുകയും ചെയ്യുന്നു എന്നതാണ് നരേന്ദ്ര മോദിയെ രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവാക്കി മാറ്റുന്നത്. അതേസമയം, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളെല്ലാം ഹിന്ദുക്കൾക്ക് വേണ്ടി മാത്രമാണെന്നാണ് ഇപ്പോഴും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എന്നാണ് അതിനെ ഇപ്പോൾ പൊളിച്ചടുക്കുകയാണ് ഒരു മുസ്ലിം യുവാവ്.

പറയുന്ന കാര്യങ്ങൾ നൂറ് ശതമാനം കൃത്യമായി പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലാത്ത നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ കർത്തവ്യങ്ങൾ നിർവ്വഹിച്ച് മുന്നേറുകയാണ്. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന അസംഖ്യം ക്ഷേമ പദ്ധതികളാണ് നരേന്ദ്ര മോദി രാഷ്‌ട്രത്തിനായി സമർപ്പിച്ചത്. ശത്രുരാജ്യങ്ങൾക്ക് മേൽ തീമഴയായി ഇന്ത്യൻ സൈന്യം പെയ്തിറങ്ങിയ സർജിക്കൽ സ്ട്രൈക്കുകൾക്ക് നരേന്ദ്ര മോദി നെടുനായകത്വം വഹിച്ചു. അപകടകരം എന്ന് ഒപ്പമുള്ളവർ പോലും മുന്നറിയിപ്പ് നൽകിയ സാമ്പത്തിക പരിഷ്കരണ നടപടികൾ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ മോദിയുടെ നിശ്ചയദാർഢ്യത്തിനുള്ള ഇന്ത്യൻ ജനതയുടെ അംഗീകാരമായി, 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ ചരിത്രപരമായ ഭരണത്തുടർച്ച. പ്രതിഫലമിച്ഛിക്കാതെ സ്വകർമ്മം നിർവ്വഹിക്കുക എന്ന ഭഗവത് ഗീതാ സാരം ഹൃദയത്തിലേറ്റി രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദിക്കെതിരെ ക്രിയാത്മകമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. യുഗങ്ങളുടെ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തും അനുസ്യൂതം മുന്നോട്ട് പോകുന്ന ഭാരതം എന്ന സാംസ്കാരിക ധാരയെ തീർത്ഥമായി ഏറ്റുവാങ്ങി മുന്നോട്ട് പോവുകയാണ് നരേന്ദ്ര മോദി എന്ന ജനനായകൻ.

Related Articles

Latest Articles