Monday, April 29, 2024
spot_img

ചിന്നക്കനാലിലെ ജനങ്ങൾ പെരുവഴിയിൽ; മുന്നറിയിപ്പ് കൊടുക്കാതെ ഭൂമി ഏറ്റെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു

ഇടുക്കി;-മൂന്നാറിൽ കണ്ണില്ലാത്ത ക്രൂരത തുടങ്ങി. ചിന്നക്കനാലിൽ താമസിക്കുന്ന ആളുകളെ നിർദാക്ഷണ്യം ഇറക്കി വിട്ട് സർക്കാർ ബോർഡ് സ്ഥാപിച്ചു . വര്ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകളെ ഒരു മുന്നറിയിപ്പുമില്ലാതെ ഇറക്കിവിട്ടുകൊണ്ടാണ് സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നത്. ഇത്രെയും കാലങ്ങളായി അവിടെ ജനങ്ങൾ താമസിച്ചപ്പോൾ യാതൊരു നടപടിയും എടുക്കാതെ പെട്ടന്നൊരു നിമിഷത്തിൽ സർക്കാരിന് എന്ത ബോധമാണ് ഉണ്ടായെതെന്നു വ്യക്തമല്ല. സർക്കാരിന്റെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം വ്യജയിച്ചു . ദൗത്യ സംഘം അഞ്ചേക്കർ സർക്കാർ ഭൂമിയിലെ ഉണ്ടായിരുന്ന ഏലത്തോട്ടവും കെട്ടിടവും ഒഴിപ്പിച്ചു സർക്കാരിന്റെ ബോർഡ് സ്ഥാപിച്ചു . ജനങ്ങൾ രോഷാകുലരാണ്. അനധികൃതമായി പണികഴിപ്പിക്കുന്ന കെട്ടിടങ്ങൾ എല്ലാം സർക്കാർ ഒഴിപ്പിക്കുമോ പാവങ്ങൾ ആയതിനാൽ മാത്രമാണ് ഇത് കാണിക്കുന്നത് എന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാൻ തയ്യാറല്ല എന്ത് വന്നാലും ഒഴിപ്പിക്കൽ തുടരുമെന്നാണ് റവന്യൂ മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടത്.

ദൗത്യ സംഘത്തിനെതിരെ നാട്ടുകാരുടെ പ്രക്ഷോപം നടന്നു. കുത്തക മുതലാളിമാർക്കക്കെതിരെ തീരുമാനം എടുക്കാൻ എന്നവണ്ണം എന്തിനാണ് പാവങ്ങളുടെ കൃഷിത്തോട്ടം കയ്യേറുന്നത് എന്നാണ്ജനങ്ങൾ ചോദിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും കൃഷിക്കാർക്ക് യാതൊരു വിധ ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നും കയ്യേറ്റ ഭൂമി ഒഴിപ്പിക്കലാണ് ലക്ഷ്യമെന്നുമാണ് അഭിപ്രായപ്പെടുന്നത്.പ്രക്ഷോഭം ഉണ്ടാകട്ടെ പോലീസുകാർ ഇടപെട്ട് പരിഹരിച്ചു. പക്ഷെ വർഷങ്ങളായി അവർ താമസിച്ചിരുന്ന സ്ഥലങ്ങൾ അവർക്ക് അന്യമാകും എന്നതിൽ സംശയമില്ല. ഇതിന്റെ പിന്നിൽ മറ്റ് എന്തെങ്കിലും ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും

Related Articles

Latest Articles