Friday, September 25, 2026

ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ പീഡനം; ഡോക്ടർ അറസ്റ്റിൽ

മലപ്പുറം: ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പോലീസ് പിടിയിലായത്.

ചികിത്സക്കായി ജെ.ജെ ക്ലിനിക്കിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം മറ്റാരും ചികിത്സ തേടിയെത്തിയിരുന്നില്ല. സംഭവത്തില്‍ കേസെടുത്തത് മേലാറ്റൂര്‍ പൊലീസാണ്.

പീഡനത്തിനിരയായ യുവതി ഡോക്ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്കോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles