ധോണിയുടെ ജീവിതകഥ, ‘റോര്‍ ഓഫ് ദ ലയണ്‍’ എന്ന ഡോക്യുമെന്‍ററിയുടെ ടീസര്‍ പുറത്ത്

മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ജീവിതകഥ പറയുന്ന ‘റോര്‍ ഓഫ് ദ ലയണ്‍’ എന്ന ഡോക്യുമെന്‍ററിയുടെ ടീസര്‍ പുറത്ത് വിട്ടു. കായികതാരം, നായകന്‍ തുടങ്ങിയ നിലകളില്‍ ധോണിയുടെ ജീവിതം പറയുന്നതാണ് ഡോക്യുമെന്‍ററി. ഹോട്സ്റ്റാറാണ് എം എസ് ധോണിയുടെ ജീവിതകഥ ഡോക്യുമെന്‍ററിയായി ഒരുക്കുന്നത്. തന്റെ ജീവിതത്തിലെ ഏറെ പ്രത്യേകതയുള്ള ഒരു കാര്യം ഇവിടെ വെളിപ്പെടുത്തുന്നതായി ടീസറിൽ അദ്ദേഹം പറയുന്നുണ്ട്.