Tuesday, May 7, 2024
spot_img

ആശാൻ കളമൊഴിഞ്ഞു !!!കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാന്‍ വുകോമനോവിച്ച് !

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാന്‍ വുകോമനോവിച്ച്. ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് ക്ലബും വുകോമനോവിച്ചും പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സീസണിൽ സെമിഫൈനൽ കാണാതെ ക്ലബ് പുറത്തായതിന് പിന്നാലെയാണ് ആരാധകരുടെ ആശാന്റെ സ്ഥാനമൊഴിയൽ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ക്ലബ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വുകോമനോവിച്ച് നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്‌റ്റേഴ്‌സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

2021-ലാണ് സെര്‍ബിയയുടെ മുന്‍ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനങ്ങള്‍ നടത്തി. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഐഎസ്എല്‍ പ്ലേ ഓഫിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞു. ഇവാന്‍ സ്ഥാനമേറ്റെടുത്ത ആദ്യ വര്‍ഷം റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു.

Related Articles

Latest Articles