CRIME

സുനീഷയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്തൃ വീട്ടിലെ പീഡനം തന്നെ!കൂടുതൽ തെളിവുകൾ പുറത്ത്..

കണ്ണൂർ: ​ഭർത്തൃവീട്ടുകാരുടെ പീഢനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വന്നു. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല എന്ന് ശബ്ദരേഖയിൽ വ്യക്തമാകുന്നുണ്ട്. ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു. ഭർത്താവ് വിജീഷുമായുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്.

ഇന്നലെ സുനീഷയുടെ വീട്ടുകാരുടെ മൊഴി എടുത്ത പൊലീസ് ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്തേക്കും. പുറത്ത് വന്ന സുനീഷയുടെ ശബ്ദരേഖകൾ വിശദമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. സുനീഷയുടെയും വിജീഷിന്‍റെയും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും. ഇതിന് ശേഷമേ ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തണോ വേണ്ടയോ എന്ന് പോലീസ് തീരുമാനിക്കൂ. കഴിഞ്ഞ ഞായറാഴ്ചയാണ് കോറോം സ്വദേശിനിയായ സുനീഷ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

11 minutes ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

12 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

12 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

13 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

13 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

13 hours ago