Afghan Youtuber Killed
കാബൂൾ: താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ ജനത കൊടിയ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതുവിവരിച്ച് പല ആളുകളും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് അഫ്‌ഗാനിലെ ജീവിതം ദുഷ്കരമെന്ന് തുറന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഒരു യൂട്യൂബർ. താലിബാൻ അധികാരം ഏറ്റെടുത്തതോടെ അതുവരെ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യങ്ങൾ പെട്ടെന്ന് നഷ്ടമായ അവസ്ഥയിലാണ് അഫ്‌ഗാനിസ്ഥാൻ ജനതയെന്നും, അഫ്‌ഗാനിസ്ഥാനിലെ യൂട്യൂബർമാരുടെ അവസ്ഥ അതിലും പരിതാപകരമാനിന്നും അവർ പറയുന്നു.
കഴിഞ്ഞ ദിവസം കാബൂളിൽ നടന്ന സ്ഫോടനത്തിൽ അഫ്‌ഗാനിസ്ഥാനിലെ വനിതാ യൂട്യൂബർ നജ്‌മ സദേഖി മരണമടഞ്ഞിരുന്നു. വെറും 20 വയസ് മാത്രം പ്രായമുള്ള നജ്‌മയുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾ 24 മില്ല്യൺ പ്രേക്ഷകർ കണ്ടിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് നജ്‌മ അഫ്‌ഗാനിസ്ഥാനിലെ അവസ്ഥ വിവരിച്ചു കൊണ്ട് ചെയ്ത വീഡിയോയിൽ ഭാവിയെകുറിച്ച് വളരെയേറെ ആശങ്കയുള്ളതായി പറയുന്നുണ്ട്. എന്നാൽ അതിനു മുമ്പുള്ള നജ്‌മയുടെ വീഡിയോകൾ മുഴുവൻ സന്തോഷം നിറഞ്ഞവയായിരുന്നു.
അതേസമയം അവസാനം ചെയ്ത വീഡിയോയിൽ കറുത്ത പർദ്ദയണിഞ്ഞ് വിഷമത്തോടെയാണ് നജ്‌മ പ്രേക്ഷകർക്കു മുന്നിലെത്തിയത്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് ഇനി അഫ്‌ഗാനിലെ ജീവിതം ദുഷ്കരമായിരിക്കുമെന്ന് നജ്‌മ പറയുന്നുണ്ട്. നജ്മയോടൊപ്പം വീഡിയോ ചെയ്തിരുന്ന റൊഹീന അഫ്ഷാറും ഏതാണ്ട് ഇതേ ചിന്താഗതി തന്നെയാണ് മാധ്യമങ്ങളുമായി പങ്കുവച്ചത്.
താലിബാനുമായി അടുത്ത് ബന്ധമുള്ളവർ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന തന്നെ പോലുള്ള സ്ത്രീകളെ നോട്ടമിട്ടിട്ടുള്ളതായി റൊഹീന പറയുന്നു. നിരവധി യൂട്യൂബ് വീഡിയോകളിലൂടെ തന്റെ മുഖം ജനങ്ങൾക്ക് പരിചിതമായതിനാൽ ഇപ്പോൾ പുറത്തിറങ്ങാൻ തന്നെ പേടിയുള്ളതായും ഇവർ പറയുന്നു.
അതേസമയം അഫ്ഗാനിൽ നിന്ന് ദില്ലിയിലെത്തിയ ഒരു സ്‌ത്രീയ്‌ക്കെതിരെ താലിബാൻ ഇന്നലെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഭർത്താവ് പെൺമക്കളെ ഭീകരന്മാർക്ക് വിറ്റതിൽ മനംനൊന്ത് വിവാഹമോചിതയായി ഇന്ത്യയിലെത്തിയ യുവതിയെയാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ശരിയത്ത് നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീ അടിമയാണെന്നും രാജ്യംവിട്ടതിനാൽ വധശിക്ഷയാണെന്നുമാണ് താലിബാന്റെ ഫത്വ. നാല് വർഷം മുൻപാണ് അഫ്ഗാനിൽ നിന്നും വിവാഹമോചനത്തെ തുടർന്ന് യുവതി ഇന്ത്യയിലെത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…