Thursday, December 18, 2025

കൊൽക്കത്തയിൽ പാൻമസാല പാക്കറ്റുകളിൽ ഡോളർ നോട്ടുകൾ;
തായ്‌ലാൻഡിലേക്ക് കടത്താൻ ശ്രമിച്ചത് 40,000 ഡോളർ

കൊല്‍ക്കത്ത : ഡോളര്‍ നോട്ടുകള്‍ പാന്‍മസാല പാക്കറ്റുകള്‍ക്കുള്ളിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളെ കൊല്‍ക്കത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇയാൾ തായ്‌ലാന്‍ഡിലേക്ക് കടത്താൻ ശ്രമിച്ച 40,000 ഡോളര്‍ (32.78 ലക്ഷം രൂപ ) പിടിച്ചെടുത്തു.

എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ വിവരത്തെ തുടർന്ന് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ കയറി കസ്റ്റംസ് വകുപ്പ് പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരന്റെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് പാൻമസാല പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം കണ്ടെത്തിയത്.

പാക്കറ്റിനുള്ളില്‍ പത്ത് ഡോളറിന്റെ രണ്ട് കറന്‍സികള്‍ വീതം മടക്കിവെച്ച നിലയിലായിരുന്നു. പാക്കറ്റുകള്‍ ശ്രദ്ധയോടെ കീറിയെടുത്ത് പാന്‍മസാല കളഞ്ഞ ശേഷം കറന്‍സി നോട്ടുകള്‍ കൃത്യമായി മടക്കി ഒപ്പം ഒരു പൊടിയും നിറച്ച് സുതാര്യമായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ചു. ഒരു ട്രോളി ബാഗ് നിറയെ ഇത്തരത്തിലുള്ള പാക്കറ്റുകൾ കണ്ടെടുത്തു.

Related Articles

Latest Articles