Suicide In Kannur
കണ്ണൂർ: സംസ്ഥാനത്ത് ഗാർഹീക പീഡനത്തിൽ മനംനൊന്ത് വീണ്ടും ആത്മഹത്യ. കണ്ണൂരിലാണ് സംഭവം. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യെയാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പയ്യന്നൂർ പോലീസ് കേസെടുക്കാതെ ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഒന്നരവർഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം നടന്നത്.
കുളിമുറിയിലെ വെന്റിലേറ്ററില്‍ ചുരിദാര്‍ ഷാളിലാണ് യുവതി തൂങ്ങിയത്. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് യുവതി, ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്തിരുന്നതായി പറയുന്നു. വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യയാണ് സുനീഷ. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.
അതേസമയം ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഒരു ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിൻ്റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷ ശബ്ദരേഖയിൽ പറയുന്നുണ്ട്. തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിൽ ഉണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്, പ്രത്യേകിച്ച് പശ്ചിമ ബംഗാളില് ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്, പരമ്പരാഗത ചടങ്ങുകള്,…
ബ്ലൂംബെര്ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്ണര് ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്ണറായി രാഷ്ട്രപതി ദ്രൗപദി മുര്മു നിയമിച്ചു. നിലവിലെ കേരള ഗവര്ണര് രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന് ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ്…