Monday, June 17, 2024
spot_img

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി; റെഡ് കാര്‍പ്പറ്റില്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചു

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഒന്നും അതു കണ്ട മട്ടില്ല. എന്നാല്‍ അവര്‍ ശ്രദ്ധിച്ച മറ്റൊരു സംഭവം കാന്‍ ഫെസ്റ്റിന്റ റെഡ് കാര്‍പ്പറ്റില്‍ അരങ്ങേറിയിരുന്നു. ക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം ധരിച്ചെത്തിയ നടിയെ സെക്യൂരിറ്റി ജീവനക്കാര്‍ കൈകാര്യം ചെയ്ത സംഭവമാണത്. വസ്ത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് നടിയെ ഇവര്‍ വിലക്കി. ഫോട്ടോ എടുകക്കാന്‍ പോലും അനുവദിക്കാതെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ നടിയെ തിരിച്ചയച്ചു. മത രാഷ്ട്രീയ ചിഹ്നങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രൊപ്പഗാന്‍ഡകള്‍ക്കും കാനില്‍ വിലക്കുണ്ട്.

അതേസമയം കേരളത്തില്‍ സംഭവിച്ചത് എന്താണ്. കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തത് വാര്‍ത്തയാക്കാതെ അതു ചര്‍ച്ചയാക്കാതെ ചിത്രത്തില്‍ അഭിനയിച്ച നടിയുടെ വാനിറ്റി ബാഗിനെ കുറിച്ചു വാതോരാതെ വാഴ്്ത്തുകള്‍ എഴുതി നിറച്ചു. ഏതൊരു കാലഘട്ടത്തിലും മലയാള സിനിമക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന ഈ നേട്ടത്തെ തിരസ്‌കരിച്ച് നടിയുടെ ബാഗ് ചര്‍ച്ചയാക്കുന്നത് എന്തിനാണ്. മലയാളി നടി കനി കുസൃതിയുടെ രാഷ്ട്രീയം സിനിമയുടെ നേട്ടത്തിനും അപ്പുറത്ത് എന്ന നരേഷന്‍ പ്രത്യേക ലകഷ്യം വച്ചുള്ളതായിരുന്നു എന്നു പറയാതെ വയ്യ. തണ്ണിമത്തന്‍ ഇസ്്ളാമിസ്റ്റുകളുടെ പ്രതീകമായി ഇടതു പ്രൊഫൈലുകള്‍ വാഴ്ത്തുമ്പോള്‍ തീവ്രവാദത്തിനും ഹമാസനുകൂലികള്‍ക്കും അനുവദിക്കുന്നത് വളരെ വലിയ ഇടമാണ്. ഇടതു ലിബറല്‍ സോഷ്യല്‍ മീഡിയയില്‍ എന്തു ചര്‍ച്ച ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇസ്ലാമിക് പ്രൊപ്പഗാണ്ടയാകുന്നു. ആര്‍ക്കാണ് ഇവിടെ മുഖം നഷ്ടമാകുന്നത്.

അത് ആര്‍ക്കായാലും ഇവരുടെയൊന്നും തള്ളല്‍ ഇല്ലെങ്കിലും അഭിമാനാര്‍ഹമായ നേട്ടം പായല്‍ കപാഡിയ സംവിധാനം നിര്‍വഹിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം നേടിയെടുത്തു. ഈ സംഭവങ്ങള്‍ക്കൊപ്പം മറ്റു ചിലതും കാനില്‍ അരങ്ങേറിയിരുന്നു. മുള്‍ക്കിരീടമണിഞ്ഞ ക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയത ഗൗണുമായി എത്തി അതു പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച നടിയെ സെക്യൂരിറ്റിക്കാര്‍ തടയുന്ന വീഡിയോ വൈറലായി മാറി. സെക്യൂരിറ്റിയുടെ പ്രവര്‍ത്തിയെ കുറ്റം പറയുന്നവരും ഒപ്പം വസ്ത്രം ഡിസൈന്‍ ചെയ്തതിലൂടെ മതവികാരത്തെ മാനിച്ചില്ല എന്ന അഭിപ്രായം പറയുന്നവരും ഉണ്ട്.

ഇക്കഴിഞ്ഞ് മെയ് 22-ാണ് ഈ പ്രകടനം അരങ്ങേറുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന വേദിയില്‍ ഡൊമിനിക്കന്‍ നടി മാസിയേല്‍ ടവേരസ് റെഡ് കാര്‍പ്പറ്റിനായി എത്തുന്നു. വെളുത്ത വസ്ത്രത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന നീളമുള്ള ഗൗണ്‍ ആണ് ധരിച്ചിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ഗാര്‍ഡ് ടവേരസിനെ പടികളില്‍ നിന്ന് നീക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ വസ്്ത്രം മറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കൈ തട്ടി അകറ്റുന്ന നടിയേയും കാണാം. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. തിയറ്ററിനുള്ളില്‍ വസ്ത്രം പ്രദര്‍ശിപ്പിക്കുന്ന ചി്ത്രം പിന്നീട് നടി പങ്കുവച്ചു.

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഇത്തരത്തിലുള്ള പ്രൊപ്പഗാന്‍ഡ പെരുമാറ്റങ്ങള്‍ അനുവദിക്കാറില്ല. എന്നാല്‍ ശ്രദ്ധനേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇത്തരം വേദികളെ പലരും ഉപയോഗപ്പെടുത്തുന്നു. മറ്റു ചിലര്‍ക്കിത് അനന്തമായ സ്വാതന്ത്ര്യത്തിന്റെ വേദിയാണ്. പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും ഇവര്‍ വാചാലരാകും. പക്ഷെ പരത്തുന്നത് ദേശവിരുദ്ധതയും അതുവഴി ഇതരമത വിരുദ്ധതയുമാണ്. അത് ആഘോഷിക്കാനും ചില അന്തങ്ങളുള്ളതാണ് കേരളത്തില്‍ ഇത്തരക്കാരുടെ കരുത്ത്.

Related Articles

Latest Articles