Saturday, January 3, 2026

ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്; എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് അറിയില്ല, തന്റെ എസ്റ്റേറ്റ് നിലവിൽ എഫ്ബിഐയുടെ അധീനതയിലാണെന്ന് ട്രംപ്

അമേരിക്കൻ മുൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്. എഫഅബിഐ അധികൃതർ ഫ്‌ളോറിഡയിലെ മാർ-അ-ലാഗോ എസ്‌റ്റേറ്റ്‌ റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

തന്റെ എസ്റ്റേറ്റ് നിലവിൽ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

Related Articles

Latest Articles