Tuesday, May 21, 2024
spot_img

ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക്ക് വിൽപ്പന ആരംഭിച്ച് ഇൻസ്‌റ്റഗ്രാമും ഫേസ്ബുക്കും; കൃത്യമായ വില നൽകണം

ട്വിറ്ററിന് പിന്നാലെ ഇൻസ്‌റ്റഗ്രാമിലും ഫേസ്ബുക്കിലും ബ്ലൂ ടിക്കുകൾ വാഗ്‌ദാനം ചെയ്ത് മെറ്റ. കൃത്യമായ വില നൽകണം. അതിനു തയ്യാറാണെങ്കിൽ ഉപയോക്താക്കളുടെ പ്രൊഫൈലിൽ കമ്പനി നീല ടിക്ക് ഉണ്ടായിരിക്കാൻ അനുവദിക്കും. മുൻപ് പ്രമുഖർക്ക് മാത്രമാണ് ബ്ലൂ ടിക്ക് നൽകിയിരുന്നത്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ട്വിറ്റർ ബ്ലൂ ടിക്ക് സംവിധാനത്തിന്റെ വിൽപ്പന ആരംഭിച്ചിരുന്നു. മുൻപ് മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും, സെലിബ്രിറ്റികൾക്കും, രാഷ്ട്രീയക്കാർക്കും അവരുടെ പേരിനൊപ്പം നീല ടിക്ക് നൽകുക എന്നതായിരുന്നു ഇൻസ്റാഗ്രാമിന്റെ നയം.

ഫീച്ചർ ആരംഭിച്ചതിന് ശേഷം മെറ്റ യുഎസിൽ ഈ സേവനങ്ങൾ പുറത്തിറങ്ങി കഴിഞ്ഞു. വെബിൽ സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ പ്രതിമാസം 11.99 ഡോളർ അഥവാ 989 രൂപയാണ് ചെലവ്. മൊബൈൽ ആപ്പ് സ്‌റ്റോർ വഴി സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ പ്രതിമാസം 14.99 ഡോളർ അല്ലെങ്കിൽ 1237 രൂപയോ ആണ് ഈ സേവനത്തിന് ചെലവ്.

Related Articles

Latest Articles