Monday, May 20, 2024
spot_img

ആര്യനെ ജയിലില്‍ കിടത്തരുത്, അവന്‍ തകര്‍ന്നു പോകും;ഷാരൂഖിന്റെ ചാറ്റുകൾ വെളിപ്പെടുത്തി സമീർ വാങ്കഡെ

മുംബൈ: ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സമയത്ത് ഷാരൂഖ് ഖാൻ നടത്തിയ ചാറ്റുകൾ പുറത്തുവിട്ട് സമീർ വാങ്കഡെ. ബോംബെ ഹൈക്കോടതിയിലാണ് സമീർ വാങ്കഡെ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കിയത്.

ദയവായി അവനെ ജയിലിലേക്ക് അയയ്ക്കരുത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നു പോകും. ചില ആളുകള്‍ കാരണം അവന്റെ ജീവിതം നശിക്കും. ഇപ്പോള്‍ തന്നെ അവൻ ഏറെ അനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. ജയിലില്‍ ഒരു കുപ്രസിദ്ധ കുറ്റവാളിയായി ആര്യൻ മുദ്രകുത്തപ്പെടാൻ ഇടവരരുത്. അല്ലെങ്കിൽ അവന്റെ ഭാവി ജീവിതത്തെ അത് ബാധിക്കും. ഒരു പിതാവെന്ന നിലയില്‍ ന്യായമായ എന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് സമീർ വാങ്കഡെ ഹൈക്കോടതിയിൽ സമർപ്പിച്ച സന്ദേശത്തിൽ പറയുന്നത്.

Related Articles

Latest Articles