തിരുവനന്തപുരം ; ഡോ.ബി. ആര്‍. അംബേദ്‌കര്‍ സാംസ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ ഡോ. ബി. ആര്‍. അംബേദ്‌കര്‍ നാഷണല്‍ അവാര്‍ഡിന് മുന്‍മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ എം. എല്‍. എയെയും ജീവകാരുണ്യ പ്രവര്‍ത്തകന്‍ വാവാ സുരേഷിനെയും തിരഞ്ഞെടുത്തു.
പ്രശസ്‌തിപത്രവും മെമന്റോയും10, 001 രൂപയുമാണ് അവാര്‍ഡ്. ഏപ്രില്‍ 14ന് ഡോ. ബി. ആര്‍. അംബേദ്‌കറുടെ ജന്മവാര്‍ഷികത്തില്‍ തിരുവനന്തപുരം വൈ. എം. സി. എ ഹാളില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍ തുടങ്ങിയവര്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സമിതി പ്രസിഡന്റ് അശോകന്‍ എ. കെ. നഗറും ജനറല്‍ സെക്രട്ടറി പേരൂര്‍ക്കട റജിയും അറിയിച്ചു.

