Sunday, May 19, 2024
spot_img

രാജ്യം വിട്ട ഐ എസ് ഭീകരവാദികളെ ഇനി രാജ്യത്ത് കാലുകുത്താൻ അനുവദിക്കരുത് ;ഡോ.ഭാർഗവ റാം

ലോകജനതയെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്യാൻ പ്രവർത്തിച്ച, ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ, IS ന്റെ ഭാഗമാകാൻ രാജ്യം വിട്ട ഭീകരവാദികളെ രാജ്യത്ത് പ്രവേശിപ്പിക്കരുത് എന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ ഭാർഗവ റാം രംഗത്ത് , തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ഈ ആവശ്യം പങ്കുവെച്ചത് .

അമേരിക്കയും,ബ്രിട്ടനുമടക്കമുള്ള പല ലോകരാജ്യങ്ങളും അവരുടെ പൗരന്മാരായ ഐ എസ് തീവ്രവാദികളെ രാജ്യത്തു നിന്നും പുറത്താക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി , ഭാരത സർക്കാരും മാതൃകാപരമായ തീരുമാനം കൈകൊള്ളുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു . ഡോ.ഭാർഗവറാമിന്റെ ഫേസ്ബുക്ക് കുറിപ്പിന് പിന്തുണയുമായി ധാരാളം പേരാണ് എത്തിയത് .

Related Articles

Latest Articles