Friday, October 30, 2026

നഗരത്തിൽ ഇന്നും കുടിവെള്ളം മുടങ്ങും!രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ വെള്ളം ലഭിക്കില്ല;പ്രതിഷേധങ്ങൾ ഉയരുന്നു

തിരുവനന്തപുരം: നഗരത്തിൽ ഇന്നും കുടിവെള്ളം മുടങ്ങും. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ തിരുവന്തപുരത്തും പരിസര പ്രദേശത്തും ജല വിതരണം മുടങ്ങും. ഇടക്കിടക്ക് ഇങ്ങനെ കുടിവെള്ളം മുടങ്ങുന്നതുകൊണ്ട്തന്നെ കടുത്ത ദുരിതത്തിലാണ് നഗര വാസികൾ.നാഗർ കോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് പണികൾക്കായി 6 ദിവസം കുടിവെള്ളം മുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ജല വിതരണം മുടങ്ങുന്നത്. അടിക്കിടെ ഉണ്ടാകുന്ന ഈ പ്രശ്നത്തിൽ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത് .ഇപ്പോൾ അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നത് മൂലമാണ് കുടിവെള്ളം മുടങ്ങുന്നതെന്ന വിശദീകരണമാണ് വാട്ട‌‍ർ അതോറിറ്റി നൽകിയിരിക്കുന്നത് .

അതേസമയം അരുവിക്കരയിലെ വൈദ്യുതി തകരാർ,അരുവിക്കരയിലെയും വെള്ളയമ്പലത്തെയും ജല ശുചീകരണ പ്ലാന്‍റിലെ അറ്റകുറ്റപണികൾ, വിവിധയിടങ്ങളിലെ പൈപ് പൊട്ടൽ, സ്മാർട്ട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പൈപ്പ് മാറ്റൽ എന്നിങ്ങനെ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞാണ് കുടിവെള്ളം മുടങ്ങുന്നത്.എന്നാൽ നഗരത്തിലെ പ്രധാന കുടി വെള്ള ലൈനുകളെല്ലാം വർഷങ്ങളുടെ പഴക്കം ഉള്ളതിനാലാണ് എന്നും ഓരോ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ട്തന്നെ കാല പഴക്കം ചെന്ന പൈപ്പ് ലൈനുകൾ ഉടൻ മാറ്റുമെന്നാണ് ജല അതോറിറ്റി അറിയിച്ചത്

Related Articles

Latest Articles