പഴയങ്ങാടി: ട്രാൻസ്ഫോർമറിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. .പഴയങ്ങാടി പാലത്തിന് സമീപം പുലർച്ചയ്ക്ക് അഞ്ചോടെയായിരുന്നു അപകടം നടന്നത്.കണ്ണൂർ ഭാഗത്തു നിന്ന് പ്ലാസ്റ്റിക്ക് സാധനങ്ങളുമായി പഴയങ്ങാടി ഭാഗത്തേക്കു വരികയായിരുന്നു ലോറി.ഡ്രൈവറും ക്ലീനറും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിറ്റി സൺ മെഡിക്കൽസ്, നിസാമിയ കർട്ടൻസ്, സിമന്റ് വ്യാപാര സ്ഥാപനം എന്നിവ തകർന്നു. ലോറി ഇടിച്ചു കയറി സമീപത്തെ പെട്ടിക്കട പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമർ തകർന്നതിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു.

