Saturday, September 19, 2026

ഡി.ആര്‍.ഡി.ഒ യുടെ ഡ്രോണ്‍ പരീക്ഷണ പറക്കലിനിടെ തകര്‍ന്ന് വീണു

ചിത്രദുര്‍ഗ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) യുടെ ഡ്രോണ്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തകര്‍ന്ന് വീണു. ആര്‍ക്കും പരിക്കില്ല.

ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെയാണ് ഡ്രോണ്‍ നിലംപതിച്ചത്.

ഡ്രോണില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിലാണ് ഇത് തകര്‍ന്ന് വീണതെന്ന് ഡി.ആര്‍.ഡി.ഒ സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles