Friday, May 24, 2024
spot_img

ഇന്ത്യയിലാദ്യമായി ഗോത്രവർഗ്ഗ വനിത രാഷ്ട്രപതിയാകും ചരിത്ര തീരുമാനവുമായി ബിജെപി

ബുദ്ധ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് കുറച്ചു നാളുകൾക്ക് മുൻപ് ബാബാ സാഹേബിനെ കാണാൻ ദത്തോപന്ത് ഠേംഗഡിജി പോയിരുന്നു , അവസാനമായി ബാബാ സാഹിബിനോട് പരിവർത്തന കാര്യത്തിൽ പുനർവിചിന്തനത്തിന് അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു, “ചരിത്രത്തിൽ വലിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ട് , എന്നാൽ ഞങ്ങൾ ചില കുട്ടികൾ അതിന് പ്രായശ്ചിത്തം ചെയ്തു കൊണ്ട് പുതിയ രീതിയിൽ സമൂഹത്തെ കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്നു ” “യു മീൻ ആർ എസ് എസ് ? ” ബാബ സാഹിബ് ചോദിച്ചു ,ഠേംഗഡിജി ആർ എസ് എസ് പ്രചാരക് ആണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ” 26 27 ലക്ഷം ആളുകളെ സംഘടിപ്പിക്കാൻ നിങ്ങൾക്ക് നീണ്ട 25 വർഷം വേണ്ടിവന്നു. ആ നിലയിൽ ഭാരതത്തെ മുഴുവനായി വ്യാപിച്ചു സമൂഹത്തെ സംഘടിപ്പിക്കാൻ നിങ്ങൾക്ക് എത്ര വർഷം വേണ്ടി വരും ? അത് വരെ ഞാൻ നിശബ്ദനായി ഇരിക്കണോ ? ” ബാബ സാഹേബിന്റെ ഈ ചോദ്യങ്ങൾക്ക് അന്ന് നൽകാൻ ഠേംഗഡിജിയുടെ കൈയിൽ ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഈ രാഷ്ട്രത്തിന്റെ അനന്ത വിഹായസ്സിന് മുകളിൽ ഇരുന്ന് കൊണ്ട് ഠേംഗഡിജി ഉറക്കെ വിളിച്ചു പറയുന്നുണ്ടാവും ,”ബാബാ സാഹേബ്‌ ,പണ്ട് ആ കുട്ടികൾ വിതച്ച വിത്തുകൾ ഇന്ന് വടവൃക്ഷങ്ങളായി മാറിയിരിക്കുന്നു. ആ വടവൃക്ഷങ്ങളുടെ ശാഖകൾ പീഢിതർക്ക് തണലും ആശ്രയവും നൽകാൻ പ്രാപ്തമായിരുന്നു”

ചിലർ നവോഥാനം വാക്കുകളിൽ ഒതുക്കുമ്പോൾ മറ്റ് ചിലർ അതിനെ ആചരിച്ചു കാണിക്കുന്നു. ഇത് തുടക്കമല്ല,ഒടുക്കമല്ല കേവലബുദ്ധിജീവികളാൽ ഒരിക്കലും വിപ്ലവ സംഘടനയെന്ന് വിളിക്കപ്പെടാത്ത ഡോ.ഹെഡ്ഗേവാറിന്റെ സംഘടന നടത്തിയ നിശബ്ദത വിപ്ലവങ്ങളിലെ ഏറ്റവും അവസാത്തെ ഏട്.
ഭാരതത്തിന്റെ ഭാവി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു. 2009 വരെ അവർക്ക് സ്വന്തമായി ഒരു വീടു പോലുമുണ്ടായിരുന്നില്ല എന്നിട്ടും ശ്രീ അരബിന്ദോ ഇൻറഗ്രൽഎഡ്യുക്കേഷൻ സെൻററിൽ ശമ്പളം വാങ്ങിക്കാതെ അധ്യാപികയായി സേവനമനുഷ്ഠിക്കാൻ അവർക്ക് മടിയുണ്ടായിരുന്നില്ല. ഇനി ഈ സാന്താൾ വനിത രാഷ്ട്രപതി സ്ഥാനത്തേക്ക്. ഏറ്റവും പിന്നാക്ക ജില്ലയിലെ പിന്നാക്ക വിഭാഗത്തിൽ നിന്ന് നേടിയ അനുഭവക്കരുത്തുമായി രാഷ്ട്രപതി ഭവനിലേക്ക്.

റായ്റങ്കപുർ കൗൺസിൽ ചെയർപേഴ്സണായി തുടക്കം 2007 ൽ ഒഡിഷയിലെ ഏറ്റവും നല്ല എംഎൽഎയ്ക്കുള്ള പുരസ്കാരം. ഒഡിഷയിൽ ഗതാഗതം മുതൽ ഫിഷറീസ് വരെ വിവിധ വകുപ്പുകൾ നിയന്ത്രിച്ച പെൺകരുത്ത്. 25 വർഷമായി ബിജെപിയുടെ അമരത്ത്. മയൂർ ബഞ്ച് നിവാസി..
സ്വന്തം വിവാഹത്തിലും മകളുടെ വിവാഹത്തിലും മാതൃക കാണിച്ച സാന്താൾ വംശയായ 64 കാരി. ഇത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥി മാത്രമല്ല. ഭാരതം അതിൻ്റെ വേരുകൾ തിരിച്ചറിയുന്ന സ്വത്വബോധത്തികവ് കൂടിയാണ് നിരീക്ഷകരും മാധ്യമങ്ങളും നിരത്തിയ കണക്കുകൂട്ടലുകൾ
പാഴായ നിരവധി സന്ദർഭങ്ങളിലൊന്ന് കൂടി .പറയുന്നത് പ്രവൃത്തിക്കും. ആശയം ആചരിക്കാനുള്ളതാണ്.

Related Articles

Latest Articles