Sunday, May 5, 2024
spot_img

അഫ്ഗാനിൽ ഭൂചലനം! 250 പേർ കൊല്ലപ്പെട്ടതായി സൂചന,150ഓളം പേർക്ക് പരിക്ക് ; റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്‌ഗാനിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 250 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ 150ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വൻ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാന്റെ ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇസ്ലാമാബാദ്, ലാഹോർ, ക്വിറ്റ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ തോതിലായിരുന്നു ഭൂചലനം.

Related Articles

Latest Articles