Saturday, December 13, 2025

മദ്യപിച്ച് കിറുങ്ങിയ യുവതി യുവാക്കളോട് ചെയ്തത് ഇങ്ങനെ; അമ്പരന്ന് പോലീസ്

നെടുങ്കണ്ടം: മദ്യലഹരിയില്‍ യുവതി യുവാക്കളെ ആക്രമിച്ചു. ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. നെടുങ്കണ്ടം തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റിന് സമീപമാണ് സംഭവം നടന്നത്. മദ്യം വാങ്ങി ഔട്ട്ലറ്റിന്റെ സമീപം നിന്ന് കഴിച്ചുകൊണ്ടിരുന്ന യുവാക്കളോട് യുവതി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മദ്യം വാങ്ങി കഴിച്ച ശേഷം സംഘത്തിലുണ്ടായിരുന്ന ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും യുവാക്കളെ പരിക്കേൽപ്പിക്കുകയും ചെയ്തു.

സംഭവസ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഭലമുണ്ടായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ പോലീസ് വിവരം അറിയിച്ചു. വനിതാ പോലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും വീട്ടുകാര്‍ സ്ഥലത്തെത്തുകയും യുവതിയെ കൊണ്ടുപോവുകയും ചെയ്തു.

യുവതിക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കാലിന് പരുക്കേറ്റതിനാല്‍ ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles