കൊച്ചി: എറണാകുളത്ത് കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ ആക്രമണം. നാല് പേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ചു കുറച്ചുപേരെ നാട്ടുകാര്‍ ചോദ്യം ചെയ്തത്. ഇതിന്റെ പ്രതികാരമെന്നാണം വൈകിട്ടു ഗുണ്ടാസംഘം എത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
കാലിന് വെട്ടേറ്റ വേളൂര്‍ സ്വദേശി ആന്റോ ജോര്‍ജിനെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ മറ്റ് മൂന്നുപേരും ചികിത്സയിലാണ്. സംഭവത്തില്‍ ഒരാളെ അമ്പലമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

