Sunday, October 4, 2026

പരപ്പനങ്ങാടിയില്‍ എക്‌സ്സൈസിന്റെ വൻ മയക്കുമരുന്ന്‌ വേട്ട; ലീഗ് കൗണ്‍സിലറുടെ സഹോദരന്‍ പിടിയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ലക്ഷങ്ങളുടെ മയക്കുമരുന്നുമായി താനൂര്‍ സ്വദേശിയാണ് പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായത്.താനൂര്‍ ഒട്ടുപുറം സ്വദേശി കോയാമാന്റെ പുരക്കല്‍ ഇസ്മായില്‍ (29)ആണ് അറസ്റ്റിലായത്. താനൂര്‍ നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലറും യൂത്ത് ലീഗ് മുനിസിപ്പല്‍ നേതാവുമായ നിസാം ഒട്ടുംപുറത്തിന്റെ സഹോദരനാണ് ഇയാള്‍.

പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും എക്‌സ്സൈസ് (Excise) കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിക്ക് മയക്കുമരുന്നുകള്‍ ലഭിച്ച ഉറവിടത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും എക്‌സ്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര വ്യക്തമാക്കി.

Related Articles

Latest Articles