Sunday, April 28, 2024
spot_img

ലഹരിവേട്ട! എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂന്നുപേ​ർ പിടിയിൽ

തു​റ​വൂ​ർ: മാരക ലഹരിമരുന്നായ എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂന്നുപേ​ർ പിടിയിൽ.മം​ഗ​ലാ​പു​രം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ഫ്രീ​ദി സാ​ഗ് (18), മു​ഹ​മ്മ​ദ് തു​ഫ​യി​ൽ അ​ർ​ഷാ​ദ് (20), ഹ​രി​പ്പാ​ട് തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി അ​നീ​ജ സ​വാ​ദ് (19) എ​ന്നി​വ​രെ​യാ​ണ് എക്സൈസ് പിടികൂടിയത്. 5. 530 ഗ്രാം എം​ഡി​എം​എയാണ് ​ ഇവരിൽ നിന്നും പിടിച്ചെടുത്തത്.

കു​ത്തി​യ​തോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​സ്.​സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്റെ അടിസ്ഥാനത്തിൽ ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ചെ ദേ​ശീ​യ​പാ​ത​യി​ൽ ച​മ്മ​നാ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇവർ കു​ടു​ങ്ങി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ന്നാ​ണ് മൂവരും പിടിക്കപ്പെട്ടത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് 
ചെ​യ്തു.

Related Articles

Latest Articles