Monday, October 5, 2026

തൃശൂരിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം;ഡി വൈ എഫ് ഐ പ്രവർത്തകന്‍റെ നെഞ്ചിൽ കുത്തേറ്റു;രണ്ടുപേർ പിടിയിൽ

തൃശൂർ: ലഹരി മാഫിയ സംഘം ഡി വൈ എഫ് ഐ പ്രവർത്തകന്‍റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചു.
ഇരിങ്ങാലകുടയ്ക്ക് അടുത്ത് കാട്ടൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ അൻവറിനാണ് കുത്തേറ്റത്.
ലഹരി മാഫിയക്ക് എതിരെ പ്രവർത്തിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളായ രണ്ട് പേരെ അറസ്റ്റ്‌ ചെയ്തു. കാട്ടൂർ വലക്കഴസ്വദേശി കൊരട്ടിപറമ്പിൽ മുഹമ്മദ് സഹൽ (28), കാട്ടൂർ സ്വദേശി വെങ്കിട്ടായി വീട്ടിൽ അനൂപ് (31) എന്നിവരെയാണ് കാട്ടൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ എം മഹേഷ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാട്ടൂർ സ്വദേശി കൊരട്ടി പറമ്പിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ അൻവറി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Related Articles

Latest Articles