Monday, April 29, 2024
spot_img

ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ പാക് ശ്രമം; വെടിവച്ചിട്ട് ബി എസ് എഫ്; ഏഴ് കിലോ ഹെറോയിൻ കണ്ടെടുത്തു

പഞ്ചാബിലെ അമൃത്‌സർ സെക്ടറിൽ ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താനുള്ള പാക് ശ്രമം പരാജയപ്പെടുത്തി ബി എസ് എഫ്. രാത്രിയിൽ അതിർത്തി കടന്നുവരുന്ന ഡ്രോണിന്റെ ശബ്ദം കേട്ട് ബി എസ് എഫ് സൈനികർ വെടിയുതിർക്കുകയായിരുന്നു. ഡ്രോണിൽ നിന്ന് എന്തോ വസ്തു താഴെ വീഴുന്നത് കണ്ട സൈനികർ പ്രദേശം വളഞ്ഞ് നടത്തിയ തിരച്ചിലിൽ ഏഴു കിലോയോളം ഹെറോയിൻ പാക്കെറ്റുകളാണ് കണ്ടെടുത്തത്. “പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾക്കിടയിലും ജാഗരൂകരായിരുന്ന ബിഎസ്എഫ് സേനാംഗങ്ങൾ, ദേശവിരുദ്ധരുടെ കള്ളക്കടത്തുകാരുടെ കുത്സിത ശ്രമങ്ങൾ ഒരിക്കൽ കൂടി പരാജയപ്പെടുത്തി. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ ബിഎസ്എഫ് പ്രതിജ്ഞാബദ്ധമാണ്,” ബിഎസ്എഫ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

അതിർത്തിയിലൂടെ ഇന്ത്യൻ മേഖലയിലേക്ക് നിരോധിത മയക്കു മരുന്ന് കടത്തുന്ന സംഘങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും നൽകുകയാണ് പാക് സൈന്യം. ആയുധങ്ങളും മയക്കുമരുന്നും കടത്താനായി ഈയിടെയായി പാകിസ്ഥാൻ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. റഡാറുകളിൽ നിന്ന് രക്ഷപെടാനാകും എന്നതാണ് ഡ്രോണുകളുടെ പ്രത്യേകത.

Related Articles

Latest Articles