Saturday, October 24, 2026

വാളയാറിൽ ലഹരിവേട്ട; വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് 14. 250 കിലോ കഞ്ചാവ്

പാലക്കാട്: വാളയാറിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി. രണ്ട് ഒഡിഷ സ്വദേശികളാണ് കഞ്ചാവ് കടത്തിയത്. കാന്തമാൽ സ്വദേശി റൂണ കഹാർ, ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഒഡിഷയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസിലാണ് കഞ്ചാവ് പിടികൂടിയത്.

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചെറിയരീതിയിലുള്ള വില്‍പ്പന നടത്തുന്നതിനാണ് എന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles