Tuesday, May 21, 2024
spot_img

വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായി; മലയാളി യാത്രക്കാരി മരിച്ചു

നെടുമ്പാശേരി: യാത്രയ്ക്കിടെ വിമാനത്തിൽ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ മണിമല വേഴാമ്പത്തോട്ടം മിനി എൽസ ആന്റണി (52) ആണ് മരിച്ചത്.

യാത്രയ്ക്കിടെയാണ് മിനി അബോധാവസ്ഥയിൽ ആയത്. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോഴേക്കും മരിച്ചു. ഭർത്താവ് റോയിയും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. സംസ്കാരം പിന്നീട്. കൊച്ചുമുറിയിൽ ആന്റണിയുടെ മകളാണ് യുവതി. മാതാവ്: റോസമ്മ.

അതേസമയം, കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. തിരുവോണ ദിവസം രാത്രി സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം ബൈക്കിൽ മടങ്ങവേ അപകടത്തില്‍പ്പെടുകയായിരുന്നു. വെട്ടിക്കോട് മുക്കിന് സമീപം കാറിടിച്ച് ആയിരുന്നു അപകടം. പരുമല സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കായംകുളം ഡിപ്പോയിലെ കണ്ടക്ടർ ആണ്.

Related Articles

Latest Articles