Saturday, December 27, 2025

കാമുകനൊപ്പം ന്യൂ ഇയർ ആഘോഷിച്ച് നയൻസ്; ആഘോഷം ദുബായില്‍

ദുബായില്‍ ന്യൂ ഇയര്‍ ആഘോഷിച്ച്‌ തെന്നിന്ത്യന്‍ താരജോഡികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ന്യൂ ഇയര്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ വിഘ്‌നേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 2022 പിറന്നതിനു പിന്നാലെ നയന്‍താരയെ കെട്ടിപ്പിടിച്ച്‌ ചുംബിക്കുന്ന വിഘ്‌നേഷിനെയാണ് വിഡിയോയില്‍ കാണുന്നത്. പുതുവര്‍ഷാഘോഷ സന്ദേശത്തിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ന്യൂ ഇയര്‍ ആശംസകളുമായി വിഘ്‌നേഷ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ഓരോരുത്തര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകള്‍ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തില്‍ കൂടുതല്‍ സമാധാനപരവും സന്തുഷ്ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വര്‍ഷമായിരിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ഒരു ശീലമുണ്ട്. അതിനുശേഷം ദൈവം ഓരോരുത്തര്‍ക്കും ഓരോ സമ്മാനങ്ങള്‍ നല്‍കും. എല്ലാവര്‍ക്കും അത്യധികം അനുഗ്രഹങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓര്‍ത്ത് അദ്ദേഹത്തിന് കുറ്റബോധമുണ്ടാകും. അത്ര നല്ലതായിരുന്നില്ലല്ലോ. പ്രധാനമായും അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ മഹാമാരിതന്നെ കാരണം. അത് സംഭവിച്ചതില്‍ ഖേദിക്കുന്നുണ്ടാകും. അങ്ങനെ കഴിഞ്ഞ രണ്ട് വര്‍ഷമായി കടന്നു പോയ എല്ലാ മുഷിഞ്ഞ നിമിഷങ്ങള്‍ക്കും പകരം വീട്ടാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ ഇത്തവണ അദ്ദേഹം ഉറപ്പുവരുത്തും.എല്ലാവര്‍ക്കും സന്തോഷം ഇരട്ടിയാക്കും. നമ്മള്‍ അത് അര്‍ഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം.- വിഘ്‌നേഷ് ന്യൂ ഇയര്‍ ആശംസയായി കുറിച്ചു.

Related Articles

Latest Articles