Saturday, October 17, 2026

നയൻതാരയ്ക്ക് കോവിഡ്?താരം പ്രതികരിക്കുന്നു

ചലച്ചിത്രതാരം നയന്‍താരക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത ശരിയോ? ഒടുവില്‍ പ്രതികരണമെത്തി. ഇന്‍സ്റ്റഗ്രാമിലൂടെ വ്യത്യസ്തമായ രീതിയിലാണ് വിഗ്നേഷിന്‍റെയും നയന്‍താരയുടെയും പ്രതികരണം.

‘ഞങ്ങള്‍ക്ക് ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഭാവനയിലൂടെ മെനഞ്ഞെടുത്ത കൊറോണ വാര്‍ത്തകളോട്.. ഞങ്ങള്‍ സന്തുഷ്ടരാണ്.. ആരോഗ്യത്തോടെ ഇരിക്കുന്നു. തമാശക്കാരെയും നിങ്ങളുടെ ഇമ്മാതിരി തമാശകളെയും കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ’- എന്ന് പറഞ്ഞാണ് വിഗ്നേഷ് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ നിറഞ്ഞ ചിരിയോടെ നൃത്തം ചെയ്യുന്ന കുഞ്ഞുങ്ങളുടെ മുഖമുള്ള നയന്‍താരയെയും വിഗ്നേഷിനെയും കാണാം.

തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേഷ് ശിവനും കോവിഡ് സ്ഥിരീകരിച്ചെന്ന് ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും എഗ്മോറില്‍ ഐസോലേഷനിലാണെന്നും വാര്‍ത്ത വന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.

Related Articles

Latest Articles