Monday, June 3, 2024
spot_img

റോഡിലൂടെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ; സംഭവം ദുബായിയിൽ

ദുബായ്: ദുബായിയിൽ റോഡിലൂടെ നഗ്നനായി നടന്ന യുവാവ് അറസ്റ്റിൽ. അറബ് പൗരനാണ് അറസ്റ്റിലായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

ജെ.ബി.ആർ ഏരിയയിലൂടെ ഒരാൾ വിവസ്ത്രനായി നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. . അറസ്റ്റിലായ യുവാവിന് ഗുരുതരമായ മാനസിക രോഗമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

എന്നാൽ റോഡിലൂടെ നഗ്നനായി നടന്ന ഇയാൾ ഒരു ഡെലിവറി ഡ്രൈവറെയും സെക്യൂരിറ്റി ഗാർഡിനെയും ആക്രമിക്കുകയും ചെയ്തിരുന്നു.

അതേസമയം പൊതുസ്ഥലങ്ങളിൽ നഗ്നത പ്രദർശിപ്പിക്കുന്നത് യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്. യുഎഇ ശിക്ഷാ നിയമത്തിലെ 358-ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്തെ നഗ്നതാ പ്രദർശനം ഉൾപ്പെടെ പൊതു മാന്യതയ്ക്ക് നിരക്കാത്ത മോശം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ആറ് മാസം വരെ ജയിൽ ശിക്ഷ ലഭിക്കും.

Related Articles

Latest Articles