Sunday, May 5, 2024
spot_img

കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; അമേരിക്കയിൽ മരണം 60 ആയി, ജനജീവിതം സ്തംഭിച്ചു

ന്യൂയോർക്ക് :ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം അമേരിക്കയിലെ ജനജീവിതംസ്തംഭിച്ച അവസ്ഥയാണ്. അമേരിക്കയിൽ മരണം 60 ആയി.ന്യൂയോർക്കിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതി. രണ്ട് കോടിയാളുകളുടെ നിത്യജീവിതത്തെയാണ് മഞ്ഞുവീഴ്ച സ്തംഭിപ്പിച്ചത്. വൈദ്യുതി മുടക്കത്തെ തുടർന്ന് ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്തുനിന്നും വീടുകൾക്ക് പുറത്തുനിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. നിരവധി പേർ ഇപ്പോഴും വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് യുദ്ധസമാന സാഹചര്യമെന്നാണ് ന്യൂയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്

അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുനൈറ്റഡ് എയർലൈൻസുകളുടെ ഭൂരിപക്ഷം സർവീസുകലും നിലച്ചു. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചക്ക് അൽപ്പം കുറവുണ്ടാകുമെന്നാണ് അറിയിക്കുന്നത്.
തുടരുന്ന അമേരിക്കയിൽ മരണം 60 ആയി. ന്യൂയോർക്കിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതി. രണ്ട് കോടിയാളുകളുടെ നിത്യജീവിതത്തെയാണ് മഞ്ഞുവീഴ്ച സ്തംഭിപ്പിച്ചത്. വൈദ്യുതി മുടക്കത്തെ തുടർന്ന് ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്തുനിന്നും വീടുകൾക്ക് പുറത്തുനിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. നിരവധി പേർ ഇപ്പോഴും വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് യുദ്ധസമാന സാഹചര്യമെന്നാണ് ന്യൂയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്

Related Articles

Latest Articles