Thursday, January 8, 2026

ദുല്‍ഖറിനും യുഎഇ ഗോള്‍ഡന്‍ വീസ; പങ്കുവെച്ച് യൂസഫലി

ദുബൈ: നടന്‍ പൃഥ്വിരാജിന് പിന്നാലെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ ദുല്‍ഖര്‍ സല്‍മാനും ലഭിച്ചു. എംഎ യൂസഫലിയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വീസ സ്വീകരിക്കുന്ന വീഡിയോ അദ്ദേഹം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു.യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ സന്തോഷിക്കുന്നതായി നടന്‍ പറഞ്ഞു.

മലയാള സിനിമ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും താരം അറിയിച്ചു.വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് വേണ്ടി പത്ത് വര്‍ഷത്തേക്ക് അനുവദിക്കുന്ന വീസയാണ് ഗോള്‍ഡന്‍ വീസ. ടൊവിനോ,മമ്മൂട്ടി,മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ക്ക് നേരത്തെ തന്നെ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.

Related Articles

Latest Articles