Sunday, May 5, 2024
spot_img

97കാരിയുടെ കല്ലറയില്‍ കൊത്തിവെച്ച ഫജ് റെസിപ്പി;രുചിയൂറും വിഭവം


ഇഷ്ട ഭക്ഷണം പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ ഇഷ്ടഭക്ഷണത്തിന്റെ റെസിപ്പി പൂര്‍ണമായും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ അധികം പേരും തയ്യാറാകാറില്ല. എന്നാല്‍ അമേരിക്കക്കാരി കാതറിന്‍ അങ്ങിനെയല്ല. അവര്‍ ഏറ്റവും നന്നായി ഉണ്ടാക്കുന്ന ഒരു പലഹാരം ജീവിച്ചിരിക്കുമ്പോള്‍ പരമാവധി പേര്‍ക്ക് ഉണ്ടാക്കി നല്‍കുകയും മരിച്ചപ്പോള്‍ അതിന്റെ റെസിപ്പി കൂടി ഈ ഭൂമിയില്‍ ബാക്കിയാക്കിയാണ് വിടപറഞ്ഞത്.

യുഎസിലെ യൂട്ട സസ്വദേശിനിയായ കാതറിന്‍ ആന്‍ഡ്രൂസ് എന്ന സ്ത്രീയാണ് താന്‍ ഏറ്റവും നന്നായി ഉണ്ടാക്കുന്ന ഫജ് (പാലും പഞ്ചസാരയും ബട്ടറും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം) താനില്ലെങ്കിലും മറ്റുള്ളവര്‍ നന്നായി ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചത്. അവര്‍ മരിച്ചപ്പോള്‍ തന്റെ കല്ലറയില്‍ ഫജ് ന്റെ റെസിപ്പി തന്നെ കൊത്തിവെക്കാനാണ് മക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. കാതറിന്‍ ഉറങ്ങുന്ന കല്ലറയില്‍ ‘കേയിസ് ഫജ്’ റെസിപ്പി എന്ന് കൊത്തിവെച്ചിട്ടുണ്ട്.

കാതറിന്‍ ഫജ് ഉണ്ടാക്കുന്ന വിധം വളരെ വിശദമായി തന്നെ എഴുതി വെച്ചിട്ടുണ്ട്. ഫജ് ഉണ്ടാക്കി കഴിഞ്ഞാല്‍ നന്നായി തന്നെ കഴിക്കണമെന്നും കല്ലറയില്‍ കൊത്തിവെച്ചിരിക്കുന്നു.കാതറിന്‍ തന്റെ 97ാം വയസില്‍ 2019ലാണ് മരിച്ചത്. തന്റെ കല്ലറയില്‍ ഫജ് റെസിപ്പി രേഖപ്പെടുത്തണമെന്ന് അവര്‍ മക്കളോട് ആവശ്യപ്പെട്ടിരുന്നു.മരിച്ച് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും കേയീസ് ഫജ് റെസിപ്പി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലായിട്ടുണ്ട്.

കേയീസ് ഫജ് റെസിപ്പി
2 എസ്.ഓ ചോക്ലേറ്റ്
2 ടേബിള്‍ സ്പൂണ്‍ ബട്ടര്‍
ചെറുചൂടില്‍ ഇവ ഉരുക്കിയ ശേഷം ഉണക്കുക
1 കപ്പ് പാല്‍ തിളപ്പിച്ചത്
മൂന്ന് കപ്പ് പഞ്ചസാര
ഒരു ടേബിള്‍ സ്പൂണ്‍ വാനില
ഒരു നുള്ള് ഉപ്പ്
ഇവയെല്ലാം മാര്‍ദ്ദവമുള്ള ബോളുകളാകും വരെ കുക്ക് ചെയ്യുക. മാര്‍ബിള്‍ സ്ലാബിലേക്ക് പകരുക. തണുത്ത ശേഷം കഴിക്കാം

Related Articles

Latest Articles