Cinema

ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രം സല്യൂട്ടിന്റെ റിലീസ് തീയതി മാറ്റിയേക്കും

ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ജനുവരി 14 ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചിത്രത്തിന്‍റെ റിലീസ് മാറ്റിയേക്കും എന്നാണ്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം. ദുല്‍ഖറിന്റെ കുറുപ്പ് ആഗോളതലത്തില്‍ നേടിയ സമാനതകളില്ലാത്ത വിജയത്തിന് ശേഷം എത്തുന്ന ഒരു പോലീസ് ത്രില്ലര്‍ ചിത്രമാണ് സല്യൂട്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്,. ആദ്യമായാണ് ദുല്‍ഖര്‍ റോഷന്‍ ആന്‍ഡ്രൂസുമായി ഒന്നിക്കുന്നത്.

സല്യൂട്ട് നിര്‍മ്മിക്കുന്നത് വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖര്‍ ആദ്യമായി മുഴുനീള പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം തമിഴിലും തെലുഗിലും ഡബ്ബ് ചെയ്തിറക്കും. ദുല്‍ഖര്‍ ചിത്രത്തില്‍ . അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ചിത്രത്തിലെ നായിക ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ്.

ഛായാഗ്രഹണം അസ്‍ലം പുരയില്‍ ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.. മേക്കപ്പ് സജി കൊരട്ടി. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

15 minutes ago

സ്വന്തം മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. സമയം പാഴാക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് യുവാക്കള്‍

ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്‍, സ്വകാര്യ…

19 minutes ago

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

7 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

9 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

10 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

10 hours ago