ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ജനുവരി 14 ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്‍റെ റിലീസ് മാറ്റിയേക്കും എന്നാണ്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം. ദുല്‍ഖറിന്റെ കുറുപ്പ് ആഗോളതലത്തില്‍ നേടിയ സമാനതകളില്ലാത്ത വിജയത്തിന് ശേഷം എത്തുന്ന ഒരു പോലീസ് ത്രില്ലര്‍ ചിത്രമാണ് സല്യൂട്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്,. ആദ്യമായാണ് ദുല്‍ഖര്‍ റോഷന്‍ ആന്‍ഡ്രൂസുമായി ഒന്നിക്കുന്നത്.
സല്യൂട്ട് നിര്‍മ്മിക്കുന്നത് വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖര്‍ ആദ്യമായി മുഴുനീള പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം തമിഴിലും തെലുഗിലും ഡബ്ബ് ചെയ്തിറക്കും. ദുല്‍ഖര്‍ ചിത്രത്തില്‍ . അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ചിത്രത്തിലെ നായിക ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ്.
ഛായാഗ്രഹണം അസ്‍ലം പുരയില്‍ ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.. മേക്കപ്പ് സജി കൊരട്ടി. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

