Wednesday, May 1, 2024
spot_img

ദുൽഖർ സൽമാനൊപ്പം അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം

തനിക്ക് ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിന്തയുടെ പ്രതികരണം. സിനിമയിൽ നിന്നും വിളിച്ചിരുന്നുവെന്നും എന്നാൽ അഭിനയിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്നും ചിന്ത പറയുന്നുണ്ട്. ഇന്നലത്തെ എന്തെങ്കിലും തരത്തിലുള്ള സത്യമുണ്ടോ എന്നും സോഷ്യൽ ചോദിക്കുകയാണ്. ആരുടെ കൂടെയാണ് അഭിനയിക്കാൻ ഏറ്റവും കൂടുതൽ താത്പര്യമെന്ന ചോദ്യത്തിന് ദുൽഖറിന്റെ കൂടെ അഭിനയിക്കണമെന്നാണ് ചിന്ത പറഞ്ഞത്.

‘ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് താൽപര്യം. ദുൽഖറിന്റെ നായികയായി അഭിനയിക്കണം എന്നല്ല, ദുൽഖർ അഭിനയിക്കുന്ന സിനിമയിൽ അഭിനയിച്ചാൽ മതി. സണ്ണി വെയ്ൻ എന്റെ സുഹൃത്താണ്. സണ്ണിയുടെ അടുത്ത സുഹൃത്ത് ആണല്ലോ ദുൽഖർ. ഇത് സണ്ണിയുടെ അടുത്ത് പറഞ്ഞിട്ടില്ല. ദുൽഖറിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. മമ്മൂക്കയെ നേരിട്ട് കണാറുണ്ട്’ എന്നാണ് ചിന്ത പറയുന്നത്.

Related Articles

Latest Articles