തൃശൂര്‍ : ആഘോഷ പരിപാടികൾക്കായി എത്തുന്ന ആനയെ മെരുക്കുന്നതിലും പാടാണ് ആനയെ മെരുക്കാനെത്തുന്ന പാപ്പാനെ മെരുക്കാൻ. ആനയെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ നാലുകാലിൽ നിൽക്കുന്ന പാപ്പന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. തോട്ടിയെടുത്ത് നില്‍ക്കാന്‍ കഴിയാതെനിന്ന് ‘ആടി’യ പാപ്പാന് ഒടുവിൽ സംഘാടകര്‍ കസേരയിട്ടു നല്‍കി. തൃശൂര്‍ പെരുമ്പിലാവ് പൊറവൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിനിടെയായിരുന്നു സംഭവം.
ഉച്ചയൂണിന് പോയപ്പോള്‍ സമീപത്തെ ബാറില്‍നിന്നാണ് പാപ്പാൻ ഒന്ന് മിനുങ്ങിയത്. അമിതമായി മദ്യം ഉള്ളിലെത്തിയതോടെ കാൽ നിലത്തുറയ്ക്കാതെയായി. പാപ്പാന്‍ ആടിയാടി തന്റെ കൊമ്പിൽ പിടിക്കുമ്പോഴും ആന ശാന്തനായിരുന്നു. പിന്നീട് മറ്റൊരു പാപ്പാനെ കൊണ്ടുവന്ന് ആനയെ തിരിച്ചു കൊണ്ടുപോയത്

