Friday, May 17, 2024
spot_img

ലോക വിപണിയായി വളരാൻ തയ്യാറെടുത്ത് ഇന്ത്യ ;ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായതായി റിപ്പോർട്ടുകൾ

ദില്ലി : കഴിഞ്ഞ വർഷത്തെ വാഹന വിൽപ്പനയിൽ ചരിത്രത്തിലാദ്യമായി ജപ്പാനെ മറികടന്ന് ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നതായി റിപ്പോർട്ടുകൾ. 4.25 ദശലക്ഷം പുതിയ കാറുകളാണ് രാജ്യത്തിൽ കഴിഞ്ഞ വര്ഷം വിറ്റഴിച്ചത്. ജപ്പാന്റെ വിൽപ്പന 4.2 ദശലക്ഷം യൂണിറ്റുകളാണ്.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ കണക്കനുസരിച്ച്, 2022 ജനുവരി മുതൽ നവംബർ വരെ ഇന്ത്യയിൽ വിതരണം ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 4.13 ദശലക്ഷമാണ്.
മാരുതി സുസുക്കിയുടെ ഡിസംബറിലെ വിൽപ്പന അളവ് കൂടിയാകുമ്പോൾ മൊത്തം 4.25 ദശലക്ഷം യൂണിറ്റായി ഉയരും .ടാറ്റ മോട്ടോഴ്‌സിന്റെയും മറ്റ് വാഹന നിർമ്മാതാക്കളുടെയും നാലാം പാദത്തിലെ കണക്കുകൾ കൂടി ചേർക്കുമ്പോൾ ഇന്ത്യയിലെ വിൽപ്പന ഇനിയും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2021ൽ 26.27 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ച ചൈന ആഗോള വാഹന വിപണിയിൽ മുൻതൂക്കം നിലനിർത്തി. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്ഥാനത്തും 4.44 ദശലക്ഷം വാഹനങ്ങളുമായി ജപ്പാൻ തൊട്ടുപിന്നിലും.

Related Articles

Latest Articles