Monday, April 29, 2024
spot_img

സംസ്ഥാനസര്‍ക്കാറിന്‍റെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍; വെളളിയാങ്കല്ലില്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാത്തത് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍

പാലക്കാട്: പട്ടാമ്പി വെള്ളിയാങ്കല്ലിലെ റെഗുലേറ്ററി ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാതിരുന്നത് കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനാലാണെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. വെള്ളിയാങ്കല്ലിലെ ഷട്ടറുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വെള്ളിയാങ്കല്ലു മുതല്‍ പട്ടാമ്പിവരെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.

ദിവസങ്ങളായി ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ ഭാരതപ്പുഴ നിറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. ആകെ 27 ഷട്ടറുകളാണ് വെള്ളിയാങ്കല്ലിലുള്ളത്. എന്നാല്‍ ഇതിലെ 14 ഷട്ടറുകളാണ് തുറന്നത്. മൂന്നെണ്ണം തുറക്കാന്‍ ക്രെയിന്‍ ഉപയോഗിക്കേണ്ടിവന്നു. തുറക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ 13 ഷട്ടറുകള്‍ തുറന്നില്ല. ഇതാണ് ജില്ലയിലെ വിവിധ മേഖലകളെ വെള്ളത്തിനടിയിലാക്കിയത്.

Related Articles

Latest Articles