Monday, May 20, 2024
spot_img

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, വരും ദിവസങ്ങളിലും മഴ ശക്തിപ്രാപിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസർകോട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ മഴയ്‌ക്കുള്ള സാധ്യതയാണുള്ളത്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
അടുത്ത നാല് ദിവസം യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകൾ

26-06-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
27-06-2022: എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
28-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Related Articles

Latest Articles