Sunday, May 5, 2024
spot_img

ഇക്വഡോറിൽ ഭൂകമ്പം ; 12 പേർ മരിച്ചു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇക്വഡോർ പ്രസിഡന്റ്

ദില്ലി: ഇക്വഡോറിൽ ഭൂകമ്പം.ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 12 പേർ കൊല്ലപ്പെട്ടു.പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം എന്നാണ് അറിയുന്നത്.റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടതായ് റിപ്പോർട്ടുകൾ പറയുന്നു.

ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗ്വുല്ലെർമോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.

Related Articles

Latest Articles